പഞ്ചാബിൽ എഎപി കര്‍ഷകനേതാവിനെ വെടിവച്ചു കൊന്നു

Update: 2024-09-10 08:47 GMT

ലുധിയാന: പഞ്ചാബിൽ എഎപി കര്‍ഷകനേതാവ് തര്‍ലോചന്‍ സിങ് വെടിയേറ്റു മരിച്ചു. അജ്ഞാതസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഖന്നയിലെ എഎപിയുടെ കിസാന്‍വിങ് കോ-ഓഡിനേറ്ററായ സിങിനെ ഇന്നലെ വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആക്രമണത്തില്‍ അദ്ദേഹത്തിന്റെ തലക്ക് വെടിയേറ്റെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് കണ്ടെടുത്തു.

റോഡരികില്‍ വെടിയേറ്റു കിടന്ന തര്‍ലോചന്‍സിങിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായുരുന്നു. വരാനിരിക്കുന്ന സര്‍പഞ്ച് തിരഞ്ഞരുപ്പില്‍ ഇക്കലോഹയില്‍ നിന്ന് മല്‍സരിക്കാന്‍ തര്‍ലോചന്‍ സിങ് സമ്മതമറിയിച്ചിരുന്നു. രാഷ്ടീയ എതിരാളികളാവാം കൊലപാതകത്തിന് പിന്നിലെന്നാണ് സൂചനകള്‍.

Tags: