ആധാര്‍ കാര്‍ഡും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കണം; തിരഞ്ഞെടുപ്പ് നിയമത്തില്‍ പരിഷ്‌കാരം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Update: 2021-12-15 15:17 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. നാല് പ്രധാന പരിഷ്‌കാരങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്നാണ് അറിയുന്നത്. ഇരട്ട് വോട്ട് തടയാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം വര്‍ധിപ്പിക്കാനുമാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.

പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചതുപോലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കകയാണ് പ്രധാന പരിഷ്‌കാരം. പക്ഷേ, ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ല. സുപ്രിംകോടതിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട നിയമത്തിന്റെ പരിധിക്കുള്ളിലായിരിക്കും ഇക്കാര്യത്തിലെ നിലപാടുകള്‍.

പൈലറ്റ് അടിസ്ഥാനത്തില്‍ നടത്തിയ പദ്ധതി വിജയകരമായിരുന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പുതിയ പരിഷ്‌കാരം വഴി വോട്ടര്‍ ഐഡി ഉപയോഗിച്ച് ഇരട്ട് വോട്ട് തടയുന്നത് തടയാനാവുമെന്നും പറയുന്നു.

തിരഞ്ഞെടുപ്പ് റോളില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ അവസരം നല്‍കലാണ് മറ്റൊന്ന്. അടുത്ത വര്‍ഷം 18 വയസ്സ് പൂര്‍ത്തിയാവുന്നവര്‍ക്ക് വര്‍ഷത്തില്‍ നാല് തവണ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. ഓരോ തവണയും ഓരോ കട്ട്ഓഫ് ഡേറ്റായിരിക്കും ലഭിക്കുക. നിലവില്‍ ഒരു തവണ ചെയ്യാനുള്ള അനുമതിയാണുള്ളത്.