ബലാല്‍സംഗശ്രമത്തിനിടയില്‍ യുവതിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടുകൊന്നു; യുവാവ് അറസ്റ്റില്‍
ഛണ്ഡീഗഢ്: ബലാല്‍സംഗശ്രമത്തിനിടയില്‍ ഒമ്പതുവയസ്സുകാരന്‍ മകനുമൊത്ത് യാത്രചെയ്യുകയായിരുന്ന മുപ്പതുകാരിയെ യുവാവ് ട്രെയിനില്‍നിന്ന് തള്ളിയിട്ടുകൊന്നു. പിന്നാലെ ചാടിയ യുവാവിനെ പരിക്കുകളോടെ പോലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം. യുവതിയും മകനും പ്രതിയും മാത്രമേ ബോഗിയിലുണ്ടായിരുന്നുള്ളു.
ട്രെയിന്‍ ഫത്തേബാദിലെത്തിയപ്പോഴാണ് മകന്‍ റെയില്‍വേസ്‌റ്റേഷനില്‍ കാത്തിരുന്ന പിതാവിനോട് നടന്ന സംഭവങ്ങള്‍ പറഞ്ഞത്.
കോച്ചില്‍ യുവതിയും മകനുമല്ലാതെ മറ്റാരുമില്ലെന്ന കണ്ടതോടെ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ചെറുത്തു. മല്‍പ്പിടുത്തത്തിനിടയില്‍ പ്രതി യുവതിയെ തള്ളി ട്രെയിനു പുറത്തേക്കിട്ടു. പിന്നാലെ പ്രതിയും ചാടി.
ട്രെയിന്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നതിനു ഇരുപത് കിലോമീറ്റര്‍ മുമ്പ് ഭര്‍ത്താവിനോട് സ്റ്റേഷനിലെത്തണമെന്ന് യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവ് സ്റ്റേഷനിലെത്തിയപ്പോഴാണ് മകന്‍ പറഞ്ഞ് വിവരങ്ങള്‍ അറിഞ്ഞത്.
പ്രതിയായ 27 വയസ്സുള്ള സന്ദീപ് എന്നയാളെ പോലിസ് തിരച്ചിലിനുശേഷം കണ്ടെത്തി.
145 കിലോമീറ്റര്‍ അകലെ റോഹ്തക്കിലാണ് യുവതി താമസിച്ചിരുന്നത്. അവിടെനിന്ന് തൊഹാനയിലേക്ക് വരുന്നതിനിടയിലാണ് സംഭവം.
പോലിസ് നടത്തിയ ദീര്‍ഘനേരം നീണ്ടുനിന്ന തിരച്ചിലിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയായതിനാല്‍ തിരച്ചില്‍ ബുദ്ധിമുട്ടായിരുന്നു. മൃതദേഹം കണ്ടെത്തിയപ്പോഴേക്കും രാവിലെയായി.
സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ (റെയില്‍വേ) ജഗ്ദീഷ് പറഞ്ഞു.
