കോഴിക്കോട്: ചുള്ളിക്കാപറമ്പ്-പന്നിക്കാട് റോഡില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ചെറുവാടി-തെനെങ്ങാപറമ്പ് കോഴിപറമ്പില്‍ മുസഫറിന്റെ ഭാര്യയും കൊടുവള്ളി മാനിപുരം രാരോത്ത് ചാലില്‍ സുബൈറിന്റെ (പരേതനായ ആര്‍സി മൊയ്തിന്റെ മകന്) മകളുമായ ആര് സി ഫര്‍സാന(28)യാണ് മരണപ്പെട്ടത്. മാതാവ് ഷഹര്‍ബാന.മകള്‍ ഇഷ് വ ലഹര്‍ (നാല്).സഹോദരങ്ങള്‍: ഹാമിദ, ഹാദിയ,ഹന്നാന, ഫസീഹ്. മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാത്രി 8.30ന് പന്നിക്കാട് മുള്ളമടക്കല്‍ ജുമുഅത്ത് പള്ളിയില്‍.