അപകടത്തില്‍ ബസ്സിനടിയില്‍ കുടുങ്ങിയ യുവാവ് വെന്തുമരിച്ചു

അപകടത്തില്‍ ബൈക്ക് യാത്രികരിലൊരാള്‍ ബൈക്കിനൊപ്പം ബസിനടിയില്‍ കുടുങ്ങുകയും 100 മീറ്ററോളം വലിച്ചിഴക്കപ്പെടുകയും ചെയ്തു.

Update: 2022-10-12 05:11 GMT

പട്‌ന : ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബസ്സിനടിയില്‍ കുടുങ്ങിയ യുവാവ് വെന്തുമരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ചപ്രസിവാന്‍ ഹൈവേയിലാണ് സംഭവം. പൊലീസുകാരുമായി പോകുകയായിരുന്ന ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികരിലൊരാള്‍ ബൈക്കിനൊപ്പം ബസിനടിയില്‍ കുടുങ്ങുകയും 100 മീറ്ററോളം വലിച്ചിഴക്കപ്പെടുകയും ചെയ്തു. ഇതിനിടെ ബസിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബൈക്ക് യാത്രികന്‍ അഗ്‌നിക്കിരയാകുകയായിരുന്നു. മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റ മറ്റ് രണ്ടുപേരും മരണപ്പെട്ടു.

അപകടത്തില്‍ ബസിന് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ ബസില്‍ നിന്ന് ഇറങ്ങുന്നതും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും വീഡിയോകളിലുണ്ട്.

Tags:    

Similar News