മോഷണ കുറ്റമാരോപിച്ച് യുവാവിന് ക്രൂര മർദ്ദനം

പത്തോളം പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് ശേഷം ചേലക്കര പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

Update: 2023-04-15 09:30 GMT


ചെറുതുരുത്തി : മോഷണ കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ധിച്ചു. യുവാവ് അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് . വെട്ടിക്കാട്ടിരി നമ്പുള്ളിപ്പടി ചന്ദ്രന്‍ മകന്‍ സന്തോഷ് (30) നാണ് മര്‍ദ്ധനമേറ്റത്. കിള്ളിമംഗലം സ്വകാര്യ വീട്ടില്‍ നിന്ന് നിരന്തരമായി അടക്ക മോഷണ പോയിരുന്നു. ഇതിനെ തുടര്‍ന്ന് സി.സി.ടി.വി സ്ഥാപിച്ച് കാത്തിരുന്ന് നാട്ടുകാര്‍ പിടികൂടിയതെന്ന് പറയുന്നു. തുടര്‍ന്ന് പത്തോളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് ശേഷം ചേലക്കര പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.





Tags:    

Similar News