കോഴിക്കോട്ട് വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ബാലുശ്ശേരി തലയാട് സ്വദേശി അഭിനവ് വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ ടെറസില്‍ നിന്ന് 10 കഞ്ചാവ് ചെടികള്‍ പോലിസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് അഭിനവ് പിടിയിലായത്.