ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ഇന്ന് രാവിലെ അഴീക്കോട് പുത്തന്‍ പള്ളി ജംങ്ഷനില്‍ വെച്ചായിരുന്നു അപകടം.

Update: 2023-04-19 09:38 GMT

തൃശൂര്‍: ബൈക്കില്‍ ഓട്ടോ റിക്ഷ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.അഴീക്കോട് ഞാവേലി പറമ്പില്‍ റൗഫീക്കിന്റെ മകന്‍ 17 വയസുള്ള ഷാബാക്കാണ് മരിച്ചത്. പുറകില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളെ കൊടുങ്ങല്ലൂര്‍ എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ അഴീക്കോട് പുത്തന്‍ പള്ളി ജംങ്ഷനില്‍ വെച്ചായിരുന്നു അപകടം.

Tags:    

Similar News