തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

Update: 2024-07-19 06:22 GMT

ഇടുക്കി: തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷാണ് (37) മരിച്ചത്. പീരുമേട് പട്ടുമല ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ തേയില ഫാക്ടറിയിലാണ് അപകടമുണ്ടായത്. പട്ടുമല തേയില തോട്ടത്തിലെ ഫാക്ടറിയില്‍ യന്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.