തൃശൂര്‍: തൃശൂര്‍ കൂമ്പുഴയ്ക്കടുത്ത് കേച്ചേരിപ്പുഴയില്‍ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കി. കേച്ചേരി ചിറനെല്ലൂര്‍ ഹസ്‌നയും അഞ്ച് വയസ്സുള്ള മകനുമാണ് മരിച്ചത്. മകനെ ദേഹത്ത് കെട്ടിവച്ച നിലയിലാണ്.
ദേഹത്ത് കെട്ടിവച്ച് പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്.
ഇന്ന് രാവിലെ കുഞ്ഞിനെ അങ്കണവാടിയിലേക്ക് കൊണ്ടുവിടാനാണ് ഹസ്‌ന വീട്ടില്‍നിന്ന് ഇറങ്ങിയത്. യുവതി പുഴയിലേക്ക് ചാടിയ വാര്‍ത്ത കേട്ട ഹസ്‌നയുടെ മതാവ് ആദ്യം അങ്കണവാടിയിലേക്ക് വിളിച്ചു. രണ്ട് പേരും അവിടെയെത്തിയിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ പോലിസില്‍ അറിയിക്കുകയായിരുന്നു.
ഹസ്‌നയുടെ കുഞ്ഞിന് സംസാരിക്കാനും കേള്‍ക്കാനും ബുദ്ധിമുട്ടുണ്ട്. അതിന്റെ മനോവിഷമമായിരിക്കാം ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗനം.