റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചു

Update: 2022-09-05 14:10 GMT

കല്‍പ്പറ്റ: തൊണ്ടര്‍നാട് കോറോം വയനാട് വില്ലേജ് റിസോര്‍ട്ടില്‍ രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചു. വടകര ഗുരു മഹാസ് മലയില്‍വീട് ശരണ്‍ ദാസിന്റെ മകന്‍ സിദ്ധുവാണ് മരിച്ചത്. കുട്ടി അബദ്ധവശാല്‍ കുളത്തിലകപ്പെട്ടതാകാമെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്വിമ്മിംഗ് പൂളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്.

ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

ശരണും കുടുംബവുമടങ്ങുന്ന പതിനൊന്നു പേര്‍ ഇന്നുച്ചക്കാണ് റിസോര്‍ട്ടില്‍ റൂമെടുത്തത്. തൊണ്ടര്‍നാട് പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.