ചാല തന്നടയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് യുവാവ് മരിച്ചു

Update: 2022-07-23 17:46 GMT

ചാല: തന്നടയില്‍ ടിപ്പര്‍ലോറി കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ധര്‍മ്മടം മീത്തലെ പീടിക സ്വദേശി അര്‍ഷാദ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 മണിക്കാണ് സംഭവം. പ്രദേശത്തെ ഒരു വീട്ടിലേക്ക് കരിങ്കല്ലിന്റെ ഇന്റര്‍ലോക്ക് കയറ്റി പോവുകയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞാണ് അപകടം.

ലോറി മറിഞ്ഞപ്പോള്‍ അര്‍ഷാദ് തെറിച്ചുവീണു. അര്‍ഷാദിന്റെ മേലെ കരിങ്കല്ലുകള്‍ പതിക്കുകയായിരുന്നു. ലോറിയിലെ ലോഡിങ് തൊഴിലാളിയാണ് അര്‍ഷാദ്.

നാട്ടുകാരും കണ്ണൂരില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷ സേനയും കൂടി കരിങ്കല്ലുകള്‍ എടുത്തുമാറ്റി. അര്‍ഷാദിനെ ഉടന്‍ ചാലയിലെ മിംസ്

ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.