സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ സംസ്ഥാനത്ത് പ്രത്യേക സംവിധാനമേര്‍പ്പെടുത്തുന്നു
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനമേര്‍പ്പെടുത്താന്‍ കേരള സംസ്ഥാന യുജന കമ്മീഷന്‍ തീരുമാനിച്ചു. സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തല്‍ സവിശേഷ ശ്രദ്ധ നല്‍കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
keralayouthcommission@gmail.com എന്ന മെയില്‍ ഐ.ഡി മുഖേനയോ 8086987262 എന്ന വാട്ട്‌സ് ആപ്പ് നമ്പര്‍ മുഖേനയോ സ്ത്രീധനപീഡന, ഗാര്‍ഹിക പീഡന വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം.
18 വയസു മുതല്‍ 40 വയസുവരെയുള്ള യുവജനങ്ങള്‍ക്കാണ് പരാതി സമര്‍പ്പിക്കാന്‍ അവസരം. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകള്‍/ സിറ്റിങ് സംഘടിപ്പിക്കാനും പ്രസ്തുത വിഷയത്തില്‍ ലഭിക്കുന്ന പരാതികളില്‍ ഉടനടി നിയമസഹായം ഉറപ്പാക്കിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളം സംഘടിപ്പിച്ചും സ്ത്രീധന, ഗാര്‍ഹിക പീഡനത്തിനെതിരായ പ്രതിരോധം തീര്‍ക്കാനാണ് യുവജന കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2308530.