ഏഴു വയസ്സുകാരി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Update: 2021-10-13 15:52 GMT

എ ആര്‍ നഗര്‍ : പാക്കടപ്പുറായ ചെറാട്ട് പള്ളി പരിസരത്ത് ഏഴു വയസ്സുകാരി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. തിരുത്തി റാഫിയുടെ മകള്‍ ഫാത്തിമ റസയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെ തിരുത്തി പള്ളി പരിസരത്ത് വയലില്‍ കളിക്കുന്നതിനിടെയാണ് സംഭവം. തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.


Tags: