കണ്ണൂര്‍ സ്വദേശിയായ മത അധ്യാപകന്‍ ഒമാനില്‍ മരണപ്പെട്ടു

Update: 2021-09-03 13:11 GMT

മസ്‌കത്ത്: കണ്ണൂര്‍ ശ്രീകണ്ഠപുരം വളക്കൈ സ്വദേശിയായ യുവ മത അധ്യാപകന്‍ ഒമാനില്‍ മരണപ്പെട്ടു. വളക്കൈ സിദ്ദീഖ് നഗര്‍ മദ്രസക്കടുത്തെ യൂസുഫ് അസ്അദിയാണ് (36) മരിച്ചത്. കല്ലക്കി കമാല്‍ - മറിയം ദമ്പതികളുടെ മകനാണ്. ഇന്നലെ പുലര്‍ച്ചെ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് കാരണം.


ഒമാനിലെ പള്ളിയിലും മദ്രസയിലുമായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബ സമേതം ഒമാനില്‍ താമസിക്കുന്ന യൂസുഫ് ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്നിരുന്നു. എസ്‌കെഎസ്എസ്എഫ് ശാഖാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഹന്നത്ത് (പാപ്പിനിശ്ശേരി). മക്കള്‍: അബ്ദുല്‍ അസീസ്, നുബ്‌ല മറിയം, മുഹമ്മദ്. സഹോദരങ്ങള്‍: സിദ്ദിഖ്, ഷഫീഖ്, ഖദീജ, ബുഷ്‌റ, റൈഹാനത്ത്, സഫിയത്ത്, ഹന്നത്ത്, ജുവൈരിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.




Tags: