ചടയമംഗലത്ത് വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

കുരിയോട് ബാര്‍ലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇദ്ദേഹത്തെ ഉടന്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Update: 2020-08-07 07:40 GMT

കടയ്ക്കല്‍: ചടയമംഗലത്ത് വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. കുരിയോട് ബാര്‍ലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇദ്ദേഹത്തെ ഉടന്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമിത വേഗതയില്‍ വന്ന എര്‍ട്ടിക കാര്‍ റോഡ് അരികിലൂടെ നടന്നു വന്ന രവീന്ദ്രനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

അടൂര്‍ പോലിസ് സ്‌റ്റേഷനിലെ പോലിസുകാര്‍ക്ക് കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളുമായി പോയ വാഹനമാണ് ചടയമംഗലത്തിന് സമീപമുള്ള കുരിയോട് വെച്ച് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചത്. കാര്‍ അമിതവേഗതയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിഞ്ഞു. കാര്‍ െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഇയാളെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Tags: