എ പി അസ്‌ലം അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

Update: 2022-12-24 05:33 GMT

പുത്തനത്താണി: കേരളത്തിലെ പ്രധാന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ എ പി അസ്‌ലം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കല്‍പ്പകഞ്ചേരി ജിവിഎച്ച്എസ് സ്‌കൂള്‍ ഫഌഡ്‌ലൈറ്റ് സ്‌റ്റേഡിയത്തില്‍ തുടക്കമാവും. എംഎസ്പി അസിസ്റ്റന്റ് കമാന്റും കേരള പോലിസ് ഫുട്‌ബോള്‍ ടീം മാനേജറുമായ ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന സംഗീത സന്ധ്യ തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.

പ്രശസ്ത ഗസല്‍ ഗായകന്‍ ഷഹ്ബാസ് അമന്‍ അടക്കമുള്ള പ്രഗത്ഭ ഗായകര്‍ പരിപാടിയില്‍ പങ്കെടുക്കും. ഫുഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും ഖത്തര്‍ ലോകകപ്പില്‍ ഉപയോഗിച്ച അല്‍രിഹ്‌ല ഫുട്‌ബോളായിരിക്കും ഈ മല്‍സരത്തില്‍ ഉപയോഗിക്കുകയെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടി പി ഷറഫുദ്ദീന്‍, എ പി ആസാദ്, സി പി ലത്തീഫ്, ടി പി റസാഖ്, രാമചന്ദ്രന്‍ നെല്ലിക്കുന്ന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: