മാളയില്‍ കുടിവെള്ളം പാഴാവുന്നതിനെതിരെ ഒറ്റയാള്‍ സമരം

Update: 2022-08-09 15:06 GMT

മാള: മാള അഷ്ടമിച്ചിറയില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നതിനെതിരെ ഒറ്റയാള്‍ സമരം നടത്തുകയാണ് ജോയ് മാതിരപ്പിള്ളി. അഷ്ടമിച്ചിറ മഹാദേവക്ഷേത്രത്തിന് മുന്‍പില്‍ കുടിവെള്ളം പാഴാവുന്നതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.

മാസങ്ങളായി ഇവിടെ റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി കൊണ്ടിരിക്കുകയാണ്. ജലസേചന വകുപ്പിനും ജലനിധിക്കും ഗ്രാമപഞ്ചായത്തിനും അടക്കം പല തവണ പരാതികള്‍ നല്‍കിയെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ ഒറ്റയാള്‍ സമരത്തിന് തുനിഞ്ഞ് ഇറങ്ങിയത്.

Tags: