പിതാവിനെയും മകളെയും മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി

Update: 2022-09-21 09:52 GMT

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനെയും പെണ്‍കുട്ടിയെയും മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. മകളെ കയ്യേറ്റം ചെയ്‌തെന്ന പരാതിലാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പുകൂടി ചേര്‍ത്തത്.

കണ്‍സഷനുവേണ്ടി ഡിപ്പോയെ സമീപിച്ച കാട്ടാക്കട സ്വദേശി പ്രേമനും മകള്‍ക്കുമെതിരേയാണ് ജീവനക്കാര്‍ കൂട്ടമായി ആക്രമണമഴിച്ചുവിട്ടത്. അതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

കണ്‍സഷന്‍ പുതുക്കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ പറഞ്ഞതാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. തുടര്‍ന്ന് ജീവനക്കാര്‍ സംഘം ചേര്‍ന്ന് ആക്രമണം നടത്തി.

നേരത്തെ ചുമത്തിയ എഫ്‌ഐആറില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കാര്യം പോലിസ് മറച്ചുവച്ചിരിക്കുകയായിരുന്നു. പിന്നീട് പ്രശ്‌നം ചര്‍ച്ചയായതോടെയാണ് കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ തയ്യാറായത്.

Tags:    

Similar News