വാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

Update: 2023-03-19 11:35 GMT


ജിദ്ദ: മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയില്‍ (56) ജിദ്ദയില്‍ മരണപ്പെട്ടു. കിംഗ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരിക്കെയാണ് മരണം സംഭവിച്ചത്. ജിദ്ദയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.ഭാര്യ സുബൈദ, മക്കള്‍ യാസര്‍ അറഫാത്ത്, മുഹമ്മദ് റാഫി, മിഗ്ദാദ്. രണ്ടുപേര്‍ ജിദ്ദയിലുണ്ട്. ദീര്‍ഘ കാലമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു. മയ്യിത്ത് ജിദ്ദയില്‍ തന്നെ സംസ്‌കരിക്കുന്നതിനുവേണ്ടിയുള്ള നടപടികര്‍മ്മങ്ങള്‍ നടന്നുവരുന്നതായി ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ ചുമതലയുള്ള ഇസ്ഹാഖ് പൂണ്ടോളി അറിയിച്ചു





Tags: