പെരിന്തല്‍മണ്ണ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

Update: 2020-04-07 11:55 GMT

റിയാദ്: പെരിന്തല്‍മണ്ണ പുല്ലരിക്കോട് സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താഴേക്കോട് സ്വദേശി അരക്കുപറമ്ബ് കോതപ്പുറത്ത് ഇസ്ഹാഖ് (35) ആണ് മരിച്ചത്. റിയാദ് ഉമ്മുല്‍ ഹമാമില്‍ ഒരു റൊട്ടി നിര്‍മാണ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇസ്ഹാഖ്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ ഹൈദ്രോസ് മുസ്ലിയാരുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ബീനാ ബീഗം. മക്കള്‍: സൈനുദ്ദീന്‍, ഷഹനാസ്, സാഫിര്‍. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.