വെന്നിയൂര്‍ പുഴയില്‍ പയ്യനാട് സ്വദേശി ഒഴുക്കില്‍പെട്ടു; തിരച്ചില്‍ തുടരുന്നു

Update: 2022-07-17 18:17 GMT

വെന്നിയൂര്‍: വെന്നിയൂര്‍ പുഴയില്‍ കുളിക്കുന്നതിനിടെ പയ്യനാട് സ്വദേശി പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലി (44)യെയാണ് കാണാതായത്.

ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നു.