പാതിരിക്കോട് സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റാസല്‍ഖൈമ ഷേക്ക് ഖലീഫ ആശുപത്രിയില്‍ പ്രവേശിക്കുകയും അവിടെവച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

Update: 2019-04-23 08:51 GMT
മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് സ്വദേശി ബിജു വര്‍ഗീസ്(49) റാസല്‍ഖൈമയില്‍ നിര്യാതനായി. സന്ദര്‍ശക വിസയില്‍ ജോലി ആവശ്യാര്‍ത്ഥം യുഎഇയില്‍ എത്തിയതായിരുന്നു ബിജു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റാസല്‍ഖൈമ ഷേക്ക് ഖലീഫ ആശുപത്രിയില്‍ പ്രവേശിക്കുകയും അവിടെവച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്ന് റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി സെക്രട്ടറി സുമേഷ് മഠത്തില്‍ അറിയിച്ചു.




Tags:    

Similar News