പയ്യോളി സ്വദേശി മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് മരിച്ചു

Update: 2022-07-23 14:00 GMT

പയ്യോളി: മത്സ്യബന്ധനത്തിനിടെ കോഴിക്കോട് പയ്യോളി സ്വദേശി കടലില്‍ വീണ് മരിച്ചു. പയ്യോളി സായിവിന്റെ കാട്ടില്‍ എസ് കെ ഹമീദ് (53) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.45 നായിരുന്നു അപകടം.

തീരത്തോട് ചേര്‍ന്ന് കടലില്‍ 'ആട് വല'യിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെ ചുഴിയില്‍പ്പെടുകയായിരുന്നു.

കടലില്‍ 200 മീറ്ററോളം ദൂരെ ഹമീദിനെ കണ്ട നാട്ടുകാരനായ ശ്രീരാഗ് ഏറെ പണിപ്പെട്ട് കരയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊയിലാണ്ടി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.