കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

Update: 2020-06-10 00:59 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച്  ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി കൂട്ടപ്പുലാന്‍ സൈദലവി(57)യാണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഫര്‍വ്വാനിയ ആശുപത്രിയില്‍ രണ്ടാഴ്ചയിലേറെയായി ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഫര്‍വാനിയ ഷിഫ അല്‍ ജസീറ ആശുപത്രിയിലെ ജീവനക്കാരനാണ്.

മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ ഖബറടക്കും.

ഭാര്യ ഫാത്തിമ. മക്കള്‍: മുഹമ്മദ് അനസ്, മുഹമദ് ഫസലുല്ല, ഇര്‍ഫാന്‍ അഹമ്മദ്, ഉമറുല്‍ ഫാറൂഖ്. 

Tags: