മലപ്പുറം സ്വദേശി ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

Update: 2023-04-25 17:35 GMT

മലപ്പുറം: മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടപടി ചെറാട്ടു കുഴിയിലെ കാവ്യം ഹൗസില്‍ കെ പി മുരളീധരന്റെയും (ഹോം ഗാര്‍ഡ് പെരിന്തല്‍മണ്ണ) വേങ്ങര നെല്ലിപറമ്പ്് പിഎംഎസ്എഎം യുപി സ്‌കൂള്‍ അധ്യാപിക എം സി ഗീതയുടെയും മകന്‍ ബല്‍റാം ഗോവിന്ദ്(22)ആണ് മരിച്ചത്. ചെന്നൈ ഹിന്ദുസ്ഥാന്‍ യുനിവേഴ്സിറ്റി കാംപസില്‍ ബിഎസ് സി വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്. സഹോദരി: ഡോ. കാവ്യപ്രിയ(മലാപറമ്പ് എംഇഎസ് ഡെന്റല്‍ കോളജ്).

Tags: