കോഴിക്കോട് സ്വദേശി സലാലയില്‍ നിര്യാതനായി

Update: 2020-07-30 07:17 GMT

സലാല: കോഴിക്കോട് കാപ്പാട് സ്വദേശി ഒമാനിലെ സലാലയില്‍ നിര്യാതനായി. നന്ദിചണ്ടി താഴെ വീട്ടില്‍ കാക്കച്ചിക്കണ്ടി അബൂബക്കര്‍ മകന്‍ സകരിയ്യയാണ് മരിച്ചത്. 46 വയസ്സായിരുന്നു.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മൂന്ന് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ഇത്തിനിലെ ഒരു റെസ്‌റ്റോറന്റില്‍ കഴിഞ്ഞ 19 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു.

സഹോദരങ്ങളായ ശംസു, സമീജ് എന്നിവര്‍ സലാലയിലുണ്ട്. മൃതദേഹം സലാലയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യ: സാജിദ, മക്കള്‍: ഷറഫുദ്ദീന്‍, റിസ്വാന്‍, ഉമ്മു കുല്‍സു. 

Similar News