വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഒമാനില്‍നില്‍ മരിച്ചു

Update: 2022-03-03 17:58 GMT

മസ്‌കത്ത്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഒമാനിലെ മസ്‌കത്തില്‍ മരിച്ചു. കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ വാഴവിള വീട്ടില്‍ സുബ്രഹമണ്യന്‍ മകന്‍ ജയതിലകനാണ് മരിച്ചത്. 60 വയസ്സായിരുന്നു.

ജയതിലകന്‍ ഓടിച്ചിരുന്ന കാര്‍ റുസ്താഖില്‍ വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജനുവരി ഏഴിന് രാവിലെ ആറിനായിരുന്നു അപകടം. അതിനുശേഷം 50 ദിവസത്തോളം മസ്‌കത്തിലെ ഖൗല ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കും.

30 വര്‍ഷമായി റുസ്താഖില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.

മാതാവ്: അംബിക.

ഭാര്യ: പരേതയായ ഷൈലജ.

മക്കള്‍: ജിബിന്‍ തിലക്, അഞ്ജന തിലക്.