കൊളപ്പുറം സ്വദേശി ജിദ്ദയില്‍ അന്തരിച്ചു

Update: 2020-04-28 10:24 GMT

തിരൂരങ്ങാടി: കൊളപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ആസാദ് നഗര്‍ സ്വദേശി തൊട്ടിയില്‍ ഹസ്സന്‍ ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പനിയും മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്ന ഹസ്സനെ തിങ്കളാഴ്ചയാണ് ആശുപത്രിയിലെത്തിച്ചത്.

ഏറെ താമസിയാതെ മരിക്കുകയും ചെയ്തു. ഹൃദയാഘാതമാണ് മരണകാരണം.

ഭാര്യ: ഷാഹിന; മക്കള്‍: സല്‍മാന്‍ ഫാരിസ്, ഷാമില്‍ സഫ്‌ന; സഹോദരങ്ങള്‍: അബ്ദുല്‍ കരിം, നാസര്‍, റസിയ, ഖദീജ.