ഗൂഡല്ലൂര്‍ സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-07-12 18:12 GMT

ഹഫര്‍ അല്‍ ബാത്തിന്‍:( സൗദി അറേബ്യ) കൊവിഡ് ബാധയെ തുടന്ന് ഗൂഡല്ലൂര്‍ ദേവര്‍ശോല സ്വദേശി യൂസഫ് (59) ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചു. മയ്യിത്ത് കിംങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി ഹൗസ്  ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫയര്‍ കോര്‍ഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേത്യത്വത്തില്‍ ഹഫര്‍ അല്‍ ബാത്തിനിലെ സോഷ്യല്‍ ഫോറം വാളന്റിയര്‍മാരായ നൗഷാദ് കൊല്ലം, നൗഫല്‍ എരുമേലി, ഷിനുഖാന്‍ എന്നിവര്‍  രേഖകള്‍ തയ്യാറാക്കാന്‍ രംഗത്തുണ്ട്.

ഭാര്യ: ആയിശ, മക്കള്‍: ഹസീന, ജസീന, സുബുന, ഹുസൈന്‍. 

Tags:    

Similar News