ആലപ്പുഴ സ്വദേശി ജുബൈലില്‍ നിര്യാതനായി

Update: 2020-07-04 12:11 GMT

ദമ്മാം: പ്രവാസലോകത്തെ സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് സജീവമായിരുന്ന ആലപ്പുഴ സ്വദേശി കലാം മണ്ണഞ്ചേരി (54) ജുബൈലില്‍ നിര്യാതനായി. ഉറക്കത്തിനിടയിലായിരുന്നു അന്ത്യം.

28 വര്‍ഷമായി കലാം ജുബൈല്‍ ആസ്ഥാനമായ ഐടിഎച്ച് കമ്പനിയുടെ ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

ജുബൈലിലെ സാമൂഹിക സാംസ്‌ക്കാരിക സംഘടനകളുടെ നേതൃനിരയിലും ജീവകാരുണ്യ ക്ഷേമപ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

ഭാര്യ: ജാസ്മിന്‍, ഏക മകന്‍ മാഹീന്‍ ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

Similar News