കേളകം: മധ്യവയസ്‌കനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടക്കാത്തോട് പേഴുംകാട്ടില്‍ യൂസുഫി(68)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ വീടിനു സമീപത്തുള്ള പുഴക്കരയില്‍ ആനമതിലിനോട് ചേര്‍ന്ന് കണ്ടെത്തിയത്. രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാര്യ മരിച്ചതിനാല്‍ ഹമീദ് റാവുത്തര്‍ കോളനിയിലെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. മൂന്നു ദിവസം മുന്‍പ് അടക്കാത്തോട് ടൗണില്‍ വന്ന് സാധനങ്ങള്‍ വാങ്ങിപ്പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. കേളകം പോലിസ് കേസെടുത്തു.
ദീര്‍ഘകാലം അടക്കാത്തോട് ടൗണിലെ ചുമട്ടു തൊഴിലാളിയായിരുന്നു. അടക്കാത്തോട് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വയനാട്ടില്‍ വിവാഹം കഴിച്ച് അയച്ച അന്‍സല്‍ന, അന്‍സര്‍ എന്നിവര്‍ മക്കളാണ്.