സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികപീഡനത്തിനിരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍

Update: 2022-08-28 16:42 GMT

തിരൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃപ്രങ്ങോട് സ്വദേശി പഴംതോട്ടില്‍ ബാലകൃഷ്ണനെ(50) തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പ്രതിയുടെ വീട്ടില്‍ വച്ച് വിദ്യാര്‍ത്ഥിക്ക് ലൈംഗികാതിക്രമം നേരിട്ടത്.

സ്‌കൂള്‍ അധികൃതരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഇന്നലെ വൈകീട്ട് തൃപ്രങ്ങോട്‌വച്ച് ഇയാളെ പിടികൂടുകയായിരുന്നു.

മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ ഷിജിത്ത്, സി.പി.ഒ മാരായ ഉണ്ണിക്കുട്ടന്‍, രമ്യ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Similar News