ബെംഗളൂരുവില്‍ മലയാളികളുടെ കടയില്‍ വന്‍ കവര്‍ച്ച

Update: 2024-12-18 08:08 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളികളുടെ കടയില്‍ വന്‍ കവര്‍ച്ച. മലപ്പുറം സ്വദേശികളായ സഹോദരങ്ങള്‍ നടത്തുന്ന ശിവാജി നഗറിലെ മൊബൈല്‍ കടയിലാണ് മോഷണം നടന്നത്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. 10 ലക്ഷം രൂപ വിലവരുന്ന 55 ഫോണുകളും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ചിട്ടുണ്ട്. പോലിസില്‍ വിവരം നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാസ്‌കും തൊപ്പിയും വെച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇതിന്റെ തെളിവുകള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

Tags: