കുവൈത്തില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Update: 2020-07-11 13:28 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്പലവില്‍ ബിബിനെ (23)യാണ് കഴിഞ്ഞ ദിവസം മംഗഫിലെ താമസിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. തൃക്കൊടിത്താനം പുല്ലമ്പലവില്‍ ബിനുകുമാര്‍, മിനി എന്നിവരുടെ മകനാണ്. അവിവിവാഹിതനാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി കൊണ്ടു പോയി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ. മാഗ്‌നറ്റ് ടീമിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.