തിരുവനന്തപുരം; തിരുവനന്തപുരത്ത് മലയാള സിനിമ മ്യൂസിയം സ്ഥാപിക്കുമെന്ന് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സംസ്ഥാന ബജറ്റില്‍ ഇതിനുവേണ്ടി പണം നീക്കിവച്ചിട്ടുണ്ട്. മ്യൂസിയം നിര്‍മിതിയുടെ ഉത്തരവാദിത്തം ചലച്ചിത്ര അക്കാഡമിക്കാണ്.
മലയാള ചലച്ചിത്ര മേഖലയുടെ വളര്‍ച്ചയും വികാസവും സംബന്ധിച്ച സമഗ്രമായ അറിവ് പകര്‍ന്നുനല്‍കാനാണ് മലയാള സിനിമ മ്യൂസിയം സ്ഥാപിക്കുന്നത്. ഇതിനും ചലച്ചിത്രമേളയുടെ നടത്തിപ്പിനുമായി ചലച്ചിത്ര അക്കാഡമിക്ക് 12 കോടി നീക്കിവച്ചു.
കൂടാതെ ചലച്ചിത്ര വികസന കോര്‍പ്പറേഷന് 16 കോടിയും നീക്കവച്ചു.