വിറകുപുരയിൽ നിന്നും വിറകെടുക്കുന്നതിനിടയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

Update: 2024-06-29 05:46 GMT

ആക്കോട് : പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.പ്രമുഖ പരിസ്ഥിതി - മനുഷ്യാവകാശ പ്രവർത്തകൻ കുഞ്ഞിക്കോയയുടെ ഭാര്യ ആക്കോട് മംഗലശ്ശേരി കരുമരക്കാട് ഉമ്മു സൽമയാണ് (61) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീടിന്റെ പിൻവശത്തെ വിറകുപുരയിൽ നിന്നും വിറകെടുക്കവേയാണ് കടിയേറ്റത്. ശേഷം ചെറൂപ്പ ഗവ. ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ ആക്കോട് കോടിയമ്മൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.