തൃശൂര്‍ അഷ്ടമിച്ചിറയില്‍ വീട് തകര്‍ന്നു വീണു

Update: 2021-09-30 16:05 GMT

മാള: തൃശൂര്‍ ജില്ലയിലെ അഷ്ടമിച്ചിറയില്‍ വീട് തകര്‍ന്നു വീണു. അഷ്ടമിച്ചിറ മാരേക്കാട് വാക്കയില്‍ ബാബുവിന്റെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നുവീണത്. ബാബുവും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ വീടിന്റെ മേല്‍ക്കൂര വലിയ ശബ്ദത്തോടെ തകര്‍ന്നുവീഴുകയായിരുന്നു.

ശബ്ദം കേട്ട് ഗ്യഹനാഥന്‍ ബാബുവും മകന്‍ നവനീതും പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും ഭിത്തി നനഞ്ഞ് കുതിര്‍ന്നത് കാരണമാണ് മേല്‍ക്കുര തകര്‍ന്നതെന്ന് സംശയിക്കുന്നു.

തഹസില്‍ദാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു.