കൊളവയലില്‍ കാറുകള്‍ കൂട്ടിയിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം

Update: 2022-08-25 15:16 GMT
കൊളവയലില്‍ കാറുകള്‍ കൂട്ടിയിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: മുട്ടില്‍ കൊളവയലിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കാര്‍യാത്രികയായ നാല് വയസുകാരി മരിച്ചു. മുണ്ടേരിയിലെ സ്‌കൂള്‍ അധ്യാപകനും കൊളവയല്‍ തറപ്പുതൊട്ടിയില്‍ സജിയുടേയും പിണങ്ങോട് സ്‌കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും മകളായ നയന എന്ന ഐലിന്‍ തെരേസ സജിയാണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് കാറിന് പുറത്തേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ നയനയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കല്‍പ്പറ്റ ഡി പോള്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് നയന.

Similar News