ന്യൂഡല്‍ഹി: അഞ്ച് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. തുടക്കത്തില്‍ പ്രാദേശികമായി ലഭ്യമായ ചില മരുന്നുകളുപയോഗിച്ച് ചികില്‍സിച്ചുവെന്നും പിന്നീടാണ് ആശുപത്രിയിലെത്തിച്ചതെന്നും കുഞ്ഞിന്റെ പിതാവ് പ്രഹ്‌ളാദ് പറഞ്ഞു. അവിടെ വച്ചാണ് കുഞ്ഞ് കൊവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്.
കുഞ്ഞിന്റെ ശ്വാസകോശത്തെ രോഗം രൂക്ഷമായി ബാധിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ആറ് ദിവസമായി കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. സീമാപുരിയിലെ ഭോപുരയിലാണ് കുടുംബം താമസിക്കുന്നത്.
ഡല്‍ഹിയില്‍ നിലവില്‍ 77,717 സജീവ രോഗികളാണ് ഉള്ളത്.