ന്യൂഡല്‍ഹി: ഡല്‍ഹി സഫ്ദര്‍ജുങ് ആശുപത്രിയില്‍ വന്‍തീപിടിത്തം.
ഇന്‍വര്‍ട്ടറിന് തീപിടിച്ചതിനെത്തുടര്‍ന്നാണ് അപകടമെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഗ്നിശമനവാഹനങ്ങള്‍ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.
ഈസ്റ്റ് ഗുരു ആനന്ദ് നഗറിലെ മറ്റൊരു സ്വകാര്യ ആശുപത്രിക്കും തീപിടിച്ചു.
5 അഗ്നിശമന വാഹനങ്ങള്‍ പ്രദേശത്ത് വിന്യസിപ്പിച്ചു. തീപടര്‍ന്നതിന്റെ കാരണം വ്യക്തമല്ല.
രണ്ടിടത്തും ആളപായമില്ല.