വാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം

അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും ജിമ്മിലെ വ്യായാമത്തിനുള്ള ഹൈടെക്ക് ഉപകരണങ്ങളടക്കം പൂര്‍ണമായും കത്തിനശിച്ചു

Update: 2024-11-13 08:14 GMT

കൊച്ചി: വാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം. ജിം പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജിമ്മില്‍ രണ്ട് മണിയോടെയാണ് തീ ആളിപടര്‍ന്നത്. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും ജിമ്മിലെ വ്യായാമത്തിനുള്ള ഹൈടെക്ക് ഉപകരണങ്ങളടക്കം പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി സ്വദേശി മാത്തുകുട്ടിയുടെ ഉടമസ്ഥയിലുള്ളതാണ് പതിനഞ്ച് വര്‍ഷമായി വാഴക്കാലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ജിം.




Tags: