ന്യൂഡല്‍ഹി: ഡല്‍ഹി കശ്മീരി ഗേറ്റിലെ അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലിന് തീപിടിച്ചു. ടെര്‍മിനലിന്റെ ആറാമത്ത നിലവിലാണ് തീപിടിച്ചത്.
നിലവില്‍ 9 അഗ്നി ശമന വാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് തീപിടിച്ചത്. എയര്‍കണ്ടീഷനറില്‍നിന്ന് തീപടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.