പരപ്പനങ്ങാടിയില്‍ റെയില്‍വെക്ക് സമീപം വര്‍ക് ഷോപ്പിന് തീപ്പിടിച്ചു

കോട്ടക്കടവിലുള്ള മുരളിയുടെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി മലയ ബില്‍ഡിങിന് സമീപത്തെ എംജി ഓട്ടോ ഗരേജ് വര്‍ക് ഷോപ്പിലെ വാഹനങ്ങള്‍ക്കാണ് തിപിടിച്ചത്.

Update: 2020-05-01 10:11 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വര്‍ക്ക്‌ഷോപ്പില്‍ വാഹനത്തിന് തീപിടിച്ചു. കോട്ടക്കടവിലുള്ള മുരളിയുടെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി മലയ ബില്‍ഡിങിന് സമീപത്തെ എംജി ഓട്ടോ ഗരേജ് വര്‍ക് ഷോപ്പിലെ വാഹനങ്ങള്‍ക്കാണ് തിപിടിച്ചത്. ഒരു ട്രക്കര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വെള്ളമെത്തിച്ച് തീ അണക്കുകയായിരുന്നു. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ കാരണം മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരുന്നത് മൂലം വലിയ ദുരന്തം ഒഴിവായി. തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും പരപ്പനങ്ങാടി പോലിസും സ്ഥലത്തെത്തി. 

Tags:    

Similar News