മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ ട്രഷറര്‍ ഫാറൂഖ് ശാന്തപുരം (58) നിര്യാതനായി. പട്ടിക്കാട് ചുങ്കം ശാന്തപുരത്തെ പരേതനായ ആനമങ്ങാടന്‍ കുഞ്ഞാണി ഹാജിയുടെ മകനാണ് അദ്ദേഹം.1976-1980ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് സീനിയര്‍ സെക്കന്ററി കോഴ്‌സ് പൂര്‍ത്തിയാക്കി. തുടര്‍ പഠനം തിരൂര്‍ക്കാട് ഇലാഹിയാ കോളേജിലും അല്‍ഐനിലെ സയന്റിഫിക് ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ടിലും. അറബിയില്‍ എം.എ ബിരുദവും നേടിയിട്ടുണ്ട്. യു.എ.ഇ ഡിഫന്‍സില്‍ ടെക്‌നിക്കല്‍ ട്രാന്‍സിലേറ്ററും (1984-1990 ഷാര്‍ജ), ജിദ്ദയിലെ ഹിദാദ കമ്ബനിയില്‍ അഡ്മിനിസ്‌ട്രേറ്ററും (1990-2000), ജിദ്ദ ഹൈകോടതിയില്‍ ട്രാന്‍സ് ലേറ്ററുമായി (2000-2011) പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിജി മലപ്പുറം ജില്ല പ്രസിഡന്റ്, ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് ജോ. സെക്രട്ടറി, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍, അല്‍ജാമിഅ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചെയര്‍മാന്‍, അല്‍ ജാമിഅ നോളേജ് വേള്‍ഡ് പ്രൊജക്ട് ഡയറക്ടര്‍, അല്‍ജാമിഅ പബ്ലിക് റിലേഷന്‍സ് ഹെഡ്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല ട്രഷറര്‍, പ്രവാസി വെല്‍ഫയര്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ദാറുല്‍ ഫലാഹ് സ്‌കൂള്‍, ശാന്തപുരം കോളജ് ഹൈസ്‌കൂള്‍, വണ്ടൂര്‍ വനിത കോളേജ്, കുന്നക്കാവ് ഹില്‍ടോപ് സ്‌കൂള്‍ എന്നിവയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ജമാഅത്തെ ഇസ്‌ലാമി ഏരിയാ സമിതി, എച്ച്.ആര്‍.ഡി, മാനവ് ട്രസ്റ്റ് എന്നിവയിലും അംഗമായിരുന്നു.വെല്‍ഫയര്‍ പാര്‍ട്ടി ദലിത് ശാക്തീകരണ സംസ്ഥാന കമ്മറ്റി, ജമാഅത്തെ ഇസ്‌ലാമി ഏരിയാ സമിതി, എച്ച്.ആര്‍.ഡി, മാനവ് ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഷാര്‍ജ ഡിഫന്‍സ് മലയാളി കൂട്ടായ്മ വൈസ് പ്രസിഡന്റ്, കെ.ഐ.ജി ജിദ്ദ ദഅ്‌വാ വകുപ്പ് കണ്‍വീനര്‍, ഏരിയ പ്രസിഡന്റ്, ഹിദാദ പള്ളി ഖതീബ്, ഹജ്ജ് വെല്‍ഫെയര്‍ ഫോറം കണ്‍വീനര്‍, അല്‍ഐന്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് ലിറ്റററി അസോസിയേഷന്‍, ഒരുമ, മുസ്‌ലിം ഐക്യവേദി, ഏജസ്, ശാന്തപുരം അലുംനി, സിജി എന്നിവയുടെ സെക്രട്ടറി, സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം ഭാരവാഹി, ടീം ക്യാപ്റ്റന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കുന്നതില്‍ ഫാറൂഖിന്റെ സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. കെ.എം.സി.സി, നവോദയ, ഗള്‍ഫ് കെയര്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി. സാര്‍ക്ക് രാജ്യങ്ങള്‍, ഗള്‍ഫ് രാഷട്രങ്ങള്‍, മധ്യപൗരസ്ത്യ നാടുകള്‍, മലേഷ്യ,സിങ്കപ്പൂര്‍, സൈപ്രസ് എന്നിവ സന്ദര്‍ശിച്ചു.
2000-2011 കാലയളവില്‍ രണ്ട് ലക്ഷത്തോളം പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കി. കെ.എം.സി.സി, നവോദയ, ഗള്‍ഫ് കെയര്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി. മാതാവ് കെ.കെ. സാറ. ഭാര്യ സി.കെ. ആഇശ ഷിനു. മക്കള്‍: നദീം, നജീം, നഈം, നസീഹ്, നബീഹ്.മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് 5:00 മണിക്ക് ശാന്തപുരം കോളേജ് ഗ്രൗണ്ടില്‍ നടക്കും. ഖബറടക്കം ശാന്തപുരം മഹല്ല് ഖബറിസ്ഥാനില്‍.

