ഇരിട്ടിയില്‍ നാലംഗ കുടുംബം കൂട്ടആത്മഹത്യാശ്രമം നടത്തി; കടക്കെണിയെന്ന് സൂചന

Update: 2022-09-03 07:19 GMT

ഇരിട്ടി: കണ്ണൂര്‍ പുന്നാട് നാലംഗ കുടുബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു. അവശനിലയിലായ നാല് പേരെയും അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചു.

പുന്നാട് സ്വദേശ് രാജേഷും ഭാര്യ അബിതയും രണ്ട് മക്കളും വിഷംകഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.

ഇരിട്ടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ ആധാരം എഴുത്തുകാരനാണ് രാജേഷ്. സ്വന്തമായി ചിട്ടി നടത്തിയിരുന്നു. ചിട്ടിക്കാശ് തിരിച്ചുകൊടുക്കാനില്ലാതായതോടെ ആത്മഹത്യാശ്രമം നടത്തിയെന്നാണ് കരുതുന്നത്.

രാവിലെ കുടുംബത്തെ വീടിനുപുറത്ത് കാണാതായ അയല്‍വാസികളാണ്  അവശനിലയിലായ കുടുംബത്തെ കണ്ടെത്തിയത്.

Similar News