വെള്ളിക്കുളങ്ങര: വെള്ളിക്കളങ്ങര പോത്തന്‍ചിറയില്‍ സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തിലെ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചെരിഞ്ഞു. രാത്രിയാണ് ആന സെപ്റ്റിക് ടാങ്കില്‍ വീണത്. ആന കയറിയപ്പോള്‍ സ്ലാബ് തകര്‍ന്ന് കാലും തുമ്പിക്കൈയും കുഴിയിലേക്ക് പതിക്കുകയായിരുന്നു.
നാട്ടുകാര്‍ വിവരമനറിയിച്ചതിനെത്തുടര്‍ന്ന് വെളളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി ആനയെ പുറത്തെടുത്തു. പോസ്റ്റ് മോര്‍ട്ടം നടത്തിയശേഷം കാരിക്കടവ് വനത്തില്‍ സംസ്‌കരിച്ചു.