വീയപുരം പോലിസ് മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയ യുവാവിന്റെ ബന്ധുവിനെതിരെ കേസ്
ആലപ്പുഴ: വീയപുരം പോലിസ് സ്‌റ്റേഷനില്‍ പരാതിക്കാരനെ എസ്‌ഐ മര്‍ദിച്ച സംഭവത്തിന് പിന്നാലെ പരാതിക്കാരന്റെ ബന്ധു ഫിലിപ്പോസിനെതിരെ കേസെടുത്ത് പോലിസ്. എസ് ഐ മര്‍ദ്ദിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് പോലിസിന്റെ നടപടി. അയല്‍വാസി രഞ്ജുവിന്റെ പരാതിയില്‍ എസ്‌സി എസ്ടി പീഡന നിയമപ്രകാരമാണ് കേസ്. രഞ്ജുവിനെ ഫിലിപ്പോസ് ജാതിപ്പേര് വിളിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
ബന്ധു ഫിലിപ്പോസിനെ അയല്‍ക്കാരനായ രഞ്ജു മര്‍ദ്ദിച്ചത് പരാതിപ്പെടാനെത്തിയപ്പോഴാണ് അജിത് വര്‍ഗീസിനെ എസ് ഐ മര്‍ദ്ദിച്ചത്. പരാതിയുടെ കൈപറ്റ് രശീത് ചോദിച്ചപ്പോള്‍ എസ്‌ഐ മര്‍ദ്ദിച്ചെന്നാണ് അജിത് പി വര്‍ഗീസിന്റെ പരാതി. സ്‌റ്റേഷനുള്ളിലെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അജിതിനെ എസ് ഐ മര്‍ദ്ദിച്ചെന്ന പരാതിയിലും അന്വേഷണം തുടങ്ങിയെന്ന് പോലിസ് അറിയിച്ചു. ആശുപത്രിയിലെത്തി ഡിവൈഎസ്പി, അജിതിന്റെ മൊഴിയെടുത്തു. കേസില്‍ ഇന്ന് എസ് ഐ ഉള്‍പ്പെടുയുള്ള പോലിസുകാരുടെ മൊഴിയെടുക്കും.
കഴിഞ്ഞ 24നാണ് സംഭവങ്ങളുടെ തുടക്കം. തന്റെ പിതാവിന്റെ സഹോദരനെ അയല്‍വാസി മര്‍ദ്ദിച്ചെന്നാോരിപിച്ച് അജിത് വര്‍ഗീസ് വീയപുരം സ്‌റ്റേഷനില്‍ പരാതി നല്‍കി. പിറ്റേന്ന് പരാതിയുടെ കൈപറ്റ് രശീത് ചോദിച്ചപ്പോള്‍ എസ് ഐ സാവുല്‍ മര്‍ദ്ദിച്ചെന്നാണ് അജിത് പറയുന്നത്. ഏറെ നേരം കഴുത്തില്‍ ഞെക്കിപ്പിടിച്ചു. പിന്നീട് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ഞെരുക്കി. തലയ്ക്ക് അടിയ്ക്കാന്‍ ശ്രമിക്കവേ മറ്റ് പൊലീസുകാര്‍ പിടിച്ച് മാറ്റുകയായിരുന്നുവെന്നും അജിത് ആരോപിക്കുന്നു. സ്‌റ്റേഷനുള്ളിലെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അജിത് ഇപ്പോള് ഹരിപ്പാട് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
