പരപ്പനങ്ങാടിയില്‍ അറുപതുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

Update: 2021-06-28 15:24 GMT

പരപ്പനങ്ങാടി: ചാപ്പപ്പടിയിലെ പാലവളപ്പില്‍ അബ്ദുല്ല(62) കിണറ്റില്‍ വീണു മരിച്ചു. അഞ്ചപ്പുരയിലെഐസ് പ്ലാന്റ് പരിസരത്തുള്ള കിണറ്റില്‍ ഇന്നലെഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പരപ്പനങ്ങാടി യൂനിറ്റ് ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് സി പി ആര്‍ കൊടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: ജമീല. മക്കള്‍:ഹസീന, ലൈലാബി, സാദാത്ത്, നവാസ്, നിഷാബ്, നിഷീബ, നിഷാമുദ്ധീന്‍.

ഖബറടക്കം ചൊവ്വ ഉച്ചക്ക് 12മണിക്ക് ചാപ്പപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.