വികൃതി കാട്ടിയതിന് 5 വയസുകാരന് അച്ഛന്‍റെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പോലിസ്
ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ മൈസൂർ സ്വദേശിയായ അഞ്ച് വയസുകാരന് നേരെ അച്ഛന്‍റെ ക്രൂര മർദ്ദനം. കുട്ടിയുടെ അച്ഛൻ മർദ്ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടിൽ വികൃതി കാണിച്ചതിനാണ് അച്ഛന്‍ കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ബത്തേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന മൈസൂർ ഉദയഗിരി സ്വദേശികളുടെ മകനാണ് ക്രൂര മർദനമേറ്റത്. അഞ്ചു വയസുകാരന്‍റെ ദേഹമാസകലം മർദനമേറ്റ പാടുകളുണ്ട്. ജനനേന്ദ്രിയത്തിലടക്കം പിതാവ് പൊള്ളലേൽപ്പിച്ചിട്ടുണ്ട്. കുട്ടിയെയും കൊണ്ട് അമ്മ ബത്തേരി താലൂക് ആശുപത്രിയിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.